നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്തു, യുവ താരം ഷെയിൻ നിഗം നായകനായി അഭിനയിച്ച വലിയ പെരുന്നാൾ എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്ന ചിത്രം പ്രശസ്ത സംവിധായകനും നിർമ്മാതാവും ആയ അൻവർ റഷീദ് ആണ് അവതരിപ്പിക്കുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോടെ വരുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഹിമിക ബോസ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജോജു ജോർജ് വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, വിനായകൻ എന്നിവർ അതിഥി വേഷത്തിലും എത്തുന്നു.
പാട്ടും ഡാൻസും ആക്ഷനും ആവേശവുമൊക്കെയായി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചി- മട്ടാഞ്ചേരിയിൽ ജീവിക്കുന്ന ആളുകളുടേയും അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളുടേയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെക്സ് വിജയൻ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹര്ഷനും ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് രാജനും ആണ്. അലെൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, സുധീർ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുൽ കുൽക്കർണി, റാസാ മുറാദ് എന്നിവരും ഈ ചിത്രത്തിൽ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.