സൂപ്പർ ഹിറ്റായ മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് നാരദൻ. ഇന്ന് ആഗോള റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചനയും ഇത് വരെ പുറത്തു വന്ന ഇതിന്റെ രണ്ടു ട്രൈലെറുകൾ നൽകുന്നുണ്ട്. അന്ന ബെന്‍ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.
ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ജാഫർ സാദിക്കും എഡിറ്റ് ചെയ്തിരിക്കുന്നത് സൈജു ശ്രീധരനുമാണ്. ചന്ദ്രപ്രകാശ് എന്ന് പേരുള്ള വാർത്താ അവതാരകൻ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തുന്നത്. പ്രശസ്ത ടെലിവിഷൻ ന്യൂസ് റീഡർ ആയ അർണാബ് ഗോസ്വാമിയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഇതിലെ ടോവിനോ കഥാപാത്രം എന്ന് ട്രൈലെർ വന്നപ്പോൾ മുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.