പ്രശസ്ത താരം ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമായ ചോല നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ദേശീയ- സംസ്ഥാന തലങ്ങളിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ആയ സനൽ കുമാർ ശശിധരൻ ആണ്. ജോജുവും തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഇതിനു ഒരു തമിഴ് പതിപ്പും ഉണ്ട്. അല്ലി എന്നാണ് ചോലയുടെ തമിഴ് പതിപ്പിന്റെ പേര്.
നിമിഷാ സജയൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം അഖിൽ വിശ്വനാഥും പ്രധാന വേഷം ചെയ്യുന്നു. ഒരു റോഡ് ത്രില്ലെർ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടിയാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത് എന്നാണ് സൂചന. ജോജു ജോർജ്, നിമിഷാ സജയൻ എന്നിവരുടെ ഗംഭീര പ്രകടനം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒഴിവു ദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങൾ ഒരുക്കി പ്രശംസ നേടിയ സംവിധായകൻ ആണ് സനൽ കുമാർ ശശിധരൻ. ഏതായാലും ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ് എന്ന നടൻ ഒരിക്കൽ കൂടി കയ്യടി നേടാൻ പോകുന്ന ചിത്രം ആയിരിക്കും ചോല എന്നാണ് ജോജു ആരാധകരുടേയും സിനിമാ പ്രേമികളുടേയും പ്രതീക്ഷ.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.