French Viplavam Theatre List
പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവം ഇന്ന് മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേരുകയാണ്. കെ ബി മജു എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമാണ് ഇത്. ഒരു പക്കാ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഫ്രഞ്ച് വിപ്ലവം രചിച്ചിരിക്കുന്നത് ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്നാണ് . അബ്ബാ ക്രീയേഷന്സിന്റെ ബാനറില്‍ ഷജീർ കെ ജെ , ജാഫർ കെ എ എന്നിവർ ചേര്‍ന്നാണ് ഈ പീരീഡ് കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ എന്നും കാണാൻ ഇഷ്ട്ടപെടുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. 1996 ഇൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്.
ലാൽ, ചെമ്പൻ വിനോദ്, ശശി കലിംഗ, ഉണ്ണിമായ, നോബി, അരിസ്റ്റോ സുരേഷ്, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ആര്യ ആണ്. പാപ്പിനു കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫും , സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയും ആണ്. രസകരമായ ട്രെയ്‌ലറും, വ്യത്യസ്തമായ പോസ്റ്ററുകളുമെല്ലാം ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിച്ച ഘടകങ്ങൾ ആണ്. സണ്ണി വെയ്ൻ- ലാൽ- ചെമ്പൻ വിനോദ് കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ഫ്രഞ്ച് വിപ്ലവം ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇതിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇതാ ഇവിടെ ചേർക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.