ജനപ്രിയ നായകൻ ദിലീപും തമിഴകത്തിന്റെ ആക്ഷൻ കിങ് അർജുനും ഒരുമിച്ചു അഭിനയിച്ച ജാക്ക് ഡാനിയൽ എന്ന മാസ്സ് ത്രില്ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിൽ വമ്പൻ റിലീസ് ആണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നതു. തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. അഞ്ജു കുര്യൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്നത് എസ് എൽ പുരം ജയസൂര്യ ആണ്. ദിലീപ് ചിത്രം സ്പീഡ് ട്രാക്ക്, മോഹൻലാൽ ചിത്രം ഏയ്ഞ്ചൽ ജോൺ എന്നിവ സംവിധാനം ചെയ്തിട്ടുള്ള ജയസൂര്യയുടെ മൂന്നാമത്തെ ചിത്രമാണ് ജാക്ക് ഡാനിയൽ.
ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുത്തിരുന്നു. ദേവൻ, സൈജു കുറുപ്പ്, അശോകൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് കൂടിയായ പീറ്റർ ഹെയ്‌ൻ ആണ്. ആക്ഷന് ഒപ്പം സസ്‌പെൻസും പ്രണയവും തമാശകളും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ശുഭരാത്രി എന്ന ചിത്രത്തിന് ശേഷം ഈ വർഷം എത്തുന്ന ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയൽ. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ദിലീപ് ആരാധകർക്ക് ഒരു വിരുന്നു തന്നെയാവും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു. ഈ വർഷം സുഗീത് ഒരുക്കുന്ന മൈ സാന്റാ എന്ന ദിലീപ് ചിത്രവും ആരാധകർക്ക് മുന്നിൽ എത്തും. ക്രിസ്മസിന് ആണ് ആ ചിത്രം എത്തുക.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.