യുവ താരം ദുൽഖർ സൽമാൻ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഏകദേശം ഒന്നര വർഷത്തിന് ശേഷമാണു ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചിത്രം നമ്മുടെ മുന്നിൽ എത്താൻ പോകുന്നത്. അടുത്ത മാസം അവസാനത്തോടെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ മാസം ആദ്യം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസറും എത്താൻ പോവുകയാണ്. മാർച്ച് മുപ്പതിന് ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആവും ആദ്യ ടീസർ പുറത്തു വരിക. വൈകുന്നേരം ആറു മണിക്ക് ആണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ്. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സംയുകത മേനോൻ, നിഖില വിമൽ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറും എഡിറ്റ് ചെയ്തിരിക്കുന്നത് ജോണ്കുട്ടിയും ആണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.