മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ മാലിക് അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ടും അവരുടെ പ്രതീക്ഷകൾ വാനോളമുയർത്തിക്കൊണ്ടും ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം എത്തിയ ഈ പോസ്റ്ററിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പർ ഹിറ്റായ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്.
ഒരു ലോക്കൽ ഡോണിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ചിത്രത്തിന് വേണ്ടി ഫഹദ് ഫാസിൽ സ്വീകരിച്ച വ്യത്യസ്ത ഗെറ്റപ്പുകളും അതുപോലെ ശരീര ഭാരം ഒരുപാട് കുറച്ചു നടത്തിയ മേക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റാക്കർ ആക്ഷൻ ഡിറക്ഷൻ ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായ മാലിക്കിൽ നായികാ വേഷം ചെയ്യൂന്നത് നിമിഷ സജയനാണ്. മഹേഷ് നാരായണൻ തന്നെ രചനയും എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റോബി വർഗീസ് രാജ്, സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം എന്നിവർ ചേർന്നാണ്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, ജലജ എന്നിവരും ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.