മലയാള സിനിമയിൽ നവവിപ്ലവവുമായി ഒരു ആന്തോളജി ഫിലിം കൂടി എത്തുകയാണ്. എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം എന്ന ചിത്രം ഈ വരുന്ന ഒക്ടോബർ 25 നു തീയേറ്ററുകളിൽ എത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എട്ടു ഹൃസ്വ ചിത്രങ്ങൾ കൂട്ടിച്ചേർത്തു ഒരുക്കിയ ഈ ചിത്രത്തിന്റെ ദൈർഖ്യം രണ്ടേകാൽ മണിക്കൂറോളം ആണ്. അമരേന്ദ്രൻ ബൈജു ആണ് ഇതിലെ എട്ടു ചിത്രങ്ങളുടെയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനും അഭിനേതാവുമായ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ആണ് എട്ടു സംവിധായകർ ചേർന്ന് ഈ ആന്തോളജി ഫിലിം ഒരുക്കിയിരിക്കുന്നത്.
വിവിധ തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വേണ്ടി വിവിധ തരത്തിലുള്ള എട്ടു ചിത്രങ്ങൾ ആണ് ഈ അന്തോജി ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയിൽ, വിപിൻ ആറ്റ്ലി, മോസസ് തോമസ്, ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ, ജിബു ജേക്കബ് എന്നിവർ ആണ് വട്ടമേശ സമ്മേളത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രധാന താരങ്ങൾ. ഇതിലെ രസകരമായ ഒരു ഗാനവും ഇതിന്റെ ട്രെയ്‌ലറും അതുപോലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. സാഗർ വി എ , വിപിൻ ആറ്റ്ലി, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവരാണ് വട്ടമേശ സമ്മേളത്തിലെ എട്ടു ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.