ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സിജു വിൽസൺ. മലർവാടി ആർട്സ് ക്ലബ്, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സിജു വിൽസൺ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വരയൻ. ലോക്ക് ഡൗണിന് മുമ്പ് ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങിയ ചിത്രത്തിന്റിലീസ് പിന്നീട് പ്രതിസന്ധിയിൽ ആവുകയായിരുന്നു. തിയേറ്ററുകൾ പഴയതുപോലെ സജീവമായി വരുന്നതിനാൽ ഉടൻ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചു. ഇപ്പോളിതാ ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മാസം 28 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. സിജു വിൽസൺ ആദ്യമായി ഒരു പുരോഹിതനായി എത്തുന്നുവെന്ന പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത്. എബിച്ചൻ എന്ന കപ്പൂച്ചിൻ വൈദികനായാണ് സിജു വിൽസൺ ചിത്രത്തിൽ എത്തുക. പൂർണമായും ഒരു തീയേറ്റർ അനുഭവം നൽകുന്ന ഈ ചിത്രം വലിയ റിലീസിംഗ് പ്രതിസന്ധി നേരിട്ടു എങ്കിലും ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിൽ ആശ്രയിക്കാതെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ പോലും ഒടിടി പ്ലാറ്റ്ഫോമിനെ ആശ്രയിച്ചപ്പോൾ പോലും മികച്ച തിയേറ്റർ അനുഭവം നൽകുന്ന വരയൻ തീയേറ്ററിൽ തന്നെ റിലീസ് ചെയ്താൽ മതിയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിൽ മലയാളത്തിന്റെ നിരവധി സീനിയർ താരങ്ങളും അണിനിരക്കുന്നു മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ലിയോണ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.ഫാദർ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.