യാഷിനെ നായകനാക്കി പ്രശാന്ത് നീൽ 2018 ൽ സംവിധാനം ചെയ്ത ചിത്രമാണ് കെ.ജി.എഫ്. ആദ്യമായാണ് ഒരു കന്നഡ ചിത്രം ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ചത്. ഒരു പീരിഡ് ആക്ഷൻ ജോണറിൽ വളരെ മികച്ച രീതിയിൽ ആയിരുന്നു സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. കന്നഡ ഫിലിം ഇൻഡസ്ട്രിയെ മറ്റൊരു തലത്തിയിലേക്ക് എത്തിക്കുകയും 250 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരുന്നു. സിനിമ പ്രേമികളും ആരാധകരും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കെ.ജി.എഫ് 2 എന്ന ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
2020 ഒക്ടോബർ 23 ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. കന്നഡ, മലയാളം, ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ഒരേ സമയത്ത് ചിത്രം റിലീസിനെത്തും. ‘മെ ഐ കം ഇൻ’ എന്ന ടാഗ് ലൈനോട് കൂടി അണിയറ പ്രവർത്തകർ കെ.ജി.എഫ് 2 ന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ഈ വർഷം ഏപ്രിൽ റിലീസ് ചെയ്യുവാനായിരുന്നു അണിയറ പ്രവർത്തകർ ആദ്യം ഉദ്ദേശിച്ചിരുന്നത്. നല്ലൊരു ക്വാളിറ്റി ഔട്പുട്ട് ലക്ഷ്യമാക്കിയാണ് വൈകി റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തെ അപേക്ഷിച്ചു രണ്ടാം ഭാഗത്തിൽ ആയിരിക്കും കൂടുതൽ ആക്ഷൻ രംഗങ്ങൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്ഡുകളും ഭേദിക്കുമെന്ന കാര്യത്തിൽ തീർച്ച. ശ്രീനിധി ഷെട്ടിയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.സഞ്ജയ് ദത്താണ് ചിത്രത്തിൽ പ്രതിനായനായി വേഷമിടുന്നത്. രവി ബസ്റുറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകാന്താണ്. വിജയ് കിരങ്ദുറാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.