മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ താൻ ഒരു സംവിധായകൻ കൂടി ആവാൻ പോവുകയാണ് എന്നുള്ള വിവരം പ്രഖ്യാപിച്ചത് ഈ വർഷം ഏപ്രിൽ 21 ആണ്. ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ബറോസ് എന്ന ത്രീഡി ചിത്രം ആണ് മോഹൻലാൽ സംവിധാനം ചെയ്യുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യൻ സിനിമയിലെ ആദ്യ ത്രീഡി ചിത്രവും പടയോട്ടം എന്ന ആദ്യ 70 എം എം ചിത്രവും ഒരുക്കിയ ഇതിഹാസ സംവിധായകൻ ജിജോ പുന്നൂസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ കാർഡ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ആശീർവാദ് സിനിമാസ്, നവോദയ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം രവി പിള്ളയുടെ റാവിസും ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ഫാന്റസി ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കും എന്നാണ് സൂചന. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തും നിന്നും ഉള്ള ഒട്ടേറെ കലാകാരന്മാർ സഹകരിക്കും. കെ യു മോഹനൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇന്ത്യയുടെ നിധി എന്ന് എ ആർ റഹ്മാൻ വരെ വിശേഷിപ്പിച്ച അത്ഭുത പ്രതിഭ ആയ ലിഡിയൻ നാദസ്വരം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.