Padayottam Movie
റഫീഖ് ഇബ്രാഹിം എന്ന നവാഗത സംവിധായകൻ ഒരുക്കിയ ബിജു മേനോൻ ചിത്രമായ പടയോട്ടം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഓണം റിലീസ് ആയി ഓഗസ്റ്റ് പതിനേഴിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം കേരളത്തിൽ ഉണ്ടായ മഴക്കെടുതിയെയും പ്രളയത്തെയും തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോഴിതാ പടയോട്ടത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത മാസം പതിനാലിന് ആണ് പടയോട്ടം തീയേറ്ററുകളിൽ എത്തുക എന്ന് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് അറിയിച്ചു. സൊഫീയ പോൾ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഈ ആക്ഷൻ കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെങ്കൽ രഘു എന്ന തിരുവനന്തപുരത്തുകാരൻ ഗുണ്ടാ ആയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം പുറത്തു വന്ന പടയോട്ടത്തിന്റെ ട്രൈലെർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. അനു സിതാര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, ഹാരിഷ് കണാരൻ, രവി സിംഗ്, സുധി കോപ്പ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷനും കോമെടിയും ത്രില്ലും ഇടകലർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് പടയോട്ടം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തരുന്നത്. രവിശങ്കർ , ശരത്, വിഷ്ണുപ്രിയ, ലിയ, ആനന്ദ് രാധാകൃഷ്ണൻ, അരുൺ എ ആർ, രജിത് തുടങ്ങിയ പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.