Big Brother Movie Official Poster
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ആദ്യം വന്ന പോസ്റ്ററുകളിൽ നിന്നും സ്റ്റില്ലുകളിൽ നിന്നും വ്യത്യസ്തമായി ഒരു കിടിലൻ മാസ്സ് പോസ്റ്റർ ആണ് ഇത്തവണ ബിഗ് ബ്രദർ ടീം പുറത്തു വിട്ടിരിക്കുന്നത്. ഈ പുതിയ പോസ്റ്റർ, ബിഗ് ബ്രദർ സിദ്ദിഖിന്റെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും എന്ന ഫീൽ ആണ് പ്രേക്ഷകർക്ക് നൽകുന്നത്. ഈ വരുന്ന ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം ആയാണ് ബിഗ് ബ്രദർ ഒരുങ്ങുന്നത്. അദ്ദേഹം തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും മുഖ്യ വേഷത്തിൽ എത്തുന്നു.
എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം മിർന മേനോൻ ആണ് നായികാ വേഷം ചെയ്യുന്നത്. കേരളത്തിലെ ഷെഡ്യൂൾ കഴിഞ്ഞു ഇപ്പോൾ ബാംഗ്ലൂർ ആണ് ബിഗ് ബ്രദറിന്റെ ചിത്രീകരണം നടക്കുന്നത്. മോഹൻലാൽ, അർബാസ് ഖാൻ എന്നിവർക്ക് ഒപ്പം അനൂപ് മേനോൻ, വിഷ്ണു ഉണികൃഷ്ണൻ, ഇർഷാദ്, ടിനി ടോം തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. ഗൗരി ശങ്കർ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ആക്ഷനും കോമഡിയും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ലാലിനൊപ്പം സംവിധാനം ചെയ്ത വിയറ്റ്നാം കോളനി, സ്വന്തമായി ഒരുക്കിയ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്നിവയാണ് സിദ്ദിഖ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രങ്ങൾ. നവംബർ ആദ്യ വാരത്തോടെ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി ആവും എത്തുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.