മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. നേരത്തെ വന്നത് മുഴുവൻ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററുകൾ ആണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്ററിൽ മമ്മൂട്ടി, രാജ് കിരൺ, മീന എന്നിവർ ആണുള്ളത്. മാത്രമല്ല, ആദ്യം വന്ന പോസ്റ്ററുകളിൽ നിന്നെല്ലാം മാറി, ഒരു വ്യത്യസ്ത ലുക്കിൽ ആണ് മമ്മൂട്ടി ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ കളർഫുൾ ആയ ഈ പുതിയ പോസ്റ്റർ ചിത്രമൊരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ കൂടിയാണെന്ന ഫീൽ ആണ് തരുന്നത്. ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്ക് മലയാളത്തിന് ഒപ്പം കുബേരൻ എന്ന പേരിൽ തമിഴിലും എത്തുന്നുണ്ട് എന്നാണ് സൂചന. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യുക.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റെനഡിവേ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് റിയാസ് കെ ബാദർ ആണ്. അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രം ആണ് ഇത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലും മമ്മൂട്ടി ആയിരുന്നു നായക വേഷം ചെയ്തത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.