ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാൻസ്. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറെ നാൾ മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും എത്തി കഴിഞ്ഞു. വ്യത്യസ്ത ഗെറ്റപ്പിലുള്ള ഫഹദ് ഫാസിലിന്റെ ഒരു നൃത്ത രംഗം എന്ന് തോന്നിപ്പിക്കുന്ന പോസുകൾ ഉൾപ്പെടുത്തിയ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ വരുന്ന ഡിസംബർ മാസത്തിൽ ക്രിസ്മസ് റിലീസ് ആയാണ് ട്രാൻസ് എത്തുന്നത്. ഏകദേശം രണ്ടു വർഷത്തോളം ആയി നിർമ്മാണത്തിൽ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ട്രാൻസ് ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.
അൻവർ റഷീദ് നിർമ്മാണവും നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് വിൻസെന്റ് വടക്കനും ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ അമൽ നീരദും ആണ്. ഫഹദ് ഫാസിലിനെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, ഗൗതം മേനോൻ, നസ്രിയ, വിനായകൻ, അർജുൻ അശോകൻ, ബൈജു, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങളും കേരളാ കഫേ, അഞ്ചു സുന്ദരികൾ എന്നീ ആന്തോളജി ചിത്രങ്ങളിലെ ബ്രിഡ്ജ്, ആമി എന്നീ ഹൃസ്വ ചിത്രങ്ങളും ആണ് അൻവർ റഷീദ് ഇതിനു മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.