കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ബിഗ് ബ്രദർ ജനുവരി 16 ന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രയ്ലർ, ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഇതിന്റെ പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഇപ്പോഴിതാ മോഹൻലാൽ പുറത്തു വിട്ട ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മാസ്സ് ലുക്കിൽ മോഹൻലാലിന്റെ ഒരു ആക്ഷൻ സീൻ ആണ് ഈ പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ആക്ഷൻ സിനിമ ആയാണ് താൻ ബിഗ് ബ്രദർ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നു.
എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏകദേശം മുപ്പതു കോടിയോളം രൂപ ചിലവിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ് നിർമ്മാണ പങ്കാളി കൂടിയായ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. ഈ കഴിഞ്ഞ ഡിസംബർ 26 നു ആയിരുന്നു ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, ജനാർദ്ദനൻ, സർജാണോ ഖാലിദ്, മിർണ്ണ മേനോൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ജിത്തു ദാമോദർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഗൗരി ശങ്കർ ആണ്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് ആണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.