ധനുഷ് നായകനായ ബിഗ് ബജറ്റ് തമിഴ് ചിത്രം വട ചെന്നൈ ഇന്നു മുതൽ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. കേരളത്തിൽ ഒരു ധനുഷ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് വട ചെന്നൈ എന്ന ഈ ധനുഷ് ചിത്രം നേടിയെടുത്തിരിക്കുന്നതു. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. മാസ്റ്റർ ഡയറക്ടർ വെട്രിമാരൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എൺപതു കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ധനുഷിന്റെ വണ്ടർ ബാർ സ്റ്റുഡിയോയും ലൈക്ക പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രീമിയർ നടന്നത് പിൻഗ്യായോ ക്രൗചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ .
അവിടെ നടന്ന പ്രീമിയറിൽ ഗംഭീര പ്രശംസ നേടിയെടുത്ത ഈ ചിത്രം തമിഴ് സിനിമയുടെ ഗോഡ് ഫാദർ എന്ന വിശേഷണം ആണ് പ്രശസ്ത നിരൂപകരിൽ നിന്ന് നേടി എടുത്തത്. നാല് തവണ ദേശീയ പുരസ്‍കാരം നേടിയ വെട്രിമാരൻ സംവിധായകനായി അരങ്ങേറിയത് തന്നെ ധനുഷിനെ നായകനാക്കി പൊല്ലാതവൻ എന്ന ചിത്രമൊരുക്കി കൊണ്ടാണ്. അതിനു ശേഷം അവർ ഒന്നിച്ച ആടുകളം എന്ന ചിത്രം ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ആറു ദേശീയ അവാർഡുകൾ ആണ് നേടിയെടുത്തത്. ആൻഡ്രിയ, ഐശ്വര്യ രാജേഷ്, സമുദ്രക്കനി, അമീർ, ഡാനിയൽ ബാലാജി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂന്നു ഭാഗങ്ങൾ ആയി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഇന്നു റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.