മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ കാരക്ടർ പോസ്റ്റർ ഇന്ന് വൈകുന്നേരം നാലു മണിക്ക് റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഒന്നിന് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ കൊടുംകാറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ആദ്യ കാരക്ടർ പോസ്റ്റർ ആയി എത്തിയിരിക്കുന്നത് മലയാളിയും പ്രശസ്ത തെന്നിന്ത്യൻ താരവും ദേശീയ അവാർഡ് ജേതാവും ആയ കീർത്തി സുരേഷിന്റെ കഥാപാത്രത്തിന്റേതാണ്. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ആർച്ച എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
മരക്കാർ നാലാമൻ ആയി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലേയും ബോളിവുഡിലേയും അടക്കം ഒരു വലിയ താര നിരയുണ്ട്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, നന്ദു, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാർച്ച് 26 നു ലോകം മുഴുവൻ അയ്യായിരത്തോളം സ്‌ക്രീനുകളിൽ ആയി റിലീസ് ചെയ്യും. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം ലോക രാജ്യങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.