1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായൻ എബ്രിഡ് ഷൈൻ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് തന്റെ ചിത്രവുമായി എത്തുകയാണ്. ഇത്തവണ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ആക്ഷൻ ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. ദി കുങ്ഫു മാസ്റ്റർ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷൻ ചിത്രം പേര് സചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന മാർഷ്യൽ ആർട്സ് അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിന്റെ തകർപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. കിടിലൻ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് പകർന്നു നൽകുന്ന തരത്തിൽ ആണ് ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
ഹിമാലയത്തിന്റെ താഴ്‌വരയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. എബ്രിഡ് ഷൈൻ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ള ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പുതുമുഖമായ ജിജി സ്കറിയ ആണ് ഇതിലെ നായകൻ ആയി എത്തുന്നത്. മേജർ രവിയുടെ മകൻ അർജുൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ ആർ മിഥുൻ ആണ്. ഫുൾ ഓൺ സിനിമാസിന്റെ ബാനറിൽ ഷിബു തെക്കുപുറം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ബ്രൂസ് ലീ, ജാക്കി ചാൻ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന് എബ്രിഡ് ഷൈൻ പറയുന്നു. ഈ ചിത്രത്തിന് വേണ്ടി അഭിനേതാക്കൾ പ്രത്യേക കുങ്ഫു പരിശീലനം നേടിയിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.