മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ കഴിഞ്ഞ വിഷുക്കാലത്തു കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മധുര രാജ. പ്രശസ്ത സംവിധായകൻ ആയ വൈശാഖ് ഒരുക്കിയ ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയും നിർമ്മിച്ചത് നെൽസൻ ഐപ്പും ആയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ഈ ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടുകയുണ്ടായി. ഇപ്പോഴിതാ ഈ സിനിമയുടെ തമിഴ് ഡബ്ബ് വേർഷൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് വേർഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അഞ്ചു മണിക്ക് മമ്മൂട്ടി തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റീലീസ് ചെയ്തു. മെഗാ സ്റ്റാർ റിലീസ് ചെയ്ത ഈ മാസ്സ് പോസ്റ്ററിന് വലിയ സ്വീകരണം ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകുന്നത്.
മമ്മൂട്ടിക്ക് പുറമെ തമിഴ് യുവ താരം ജയ്. തെലുഗ് താരം ജഗപതി ബാബു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയതു ഷാജി കുമാർ ആണ്. മഹിമ നമ്പ്യാർ, അനുശ്രീ, അന്നാ രാജൻ, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, ബിജു കുട്ടൻ, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചത് ദേശീയ പുരസ്‌കാര ജേതാവായ പീറ്റർ ഹെയ്ൻ ആണ്. ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവർ ചേർന്നാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.