കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം 2020 ഇൽ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കി ആണ് ഒരുക്കിയിരിക്കുന്നത്. 2020 മാർച്ചിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷം പിറന്നു ആദ്യ നിമിഷത്തിൽ തന്നെ റിലീസ് ചെയ്തിരിക്കുകയാണ്.
2020 പിറക്കുന്ന ആദ്യ നിമിഷത്തിൽ, 2020 ജനുവരി ഒന്ന് 12.01 നു ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ ആരാധകരെ മാത്രമല്ല, സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് മരക്കാർ ടീം പുറത്തു വിട്ടിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് കൂടി ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാവും മരക്കാർ എത്തുക. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ലോകം മുഴുവനും ആയി അഞ്ചു ഭാഷകളിൽ അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യും.
മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താര അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് തിരുവും സംഗീതം ഒരുക്കിയത് റോണി റാഫേലും ആണ്. സാബു സിറിൾ പ്രൊജക്റ്റ് ഡിസൈനർ ആയ ഈ ചിത്രം രചിച്ചത് പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.