പ്രശസ്ത മലയാള നടി ലെന നായികാ വേഷം ചെയ്യുന്ന ആർട്ടിക്കിൾ 21 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. ലെനയുടെ ഞെട്ടിക്കുന്ന മേക് ഓവർ തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയേണ്ടി വരും. വളരെയധികം സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രം പറയാൻ പോകുന്നത് എന്നും ലെനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാവും ഇതിലേതു എന്നുമുള്ള സൂചനയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാ പ്രേമികൾക്ക് നൽകുന്നത്. ലെനിൻ ബാലകൃഷ്ണൻ രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജോസെഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് വാക് വിത്ത് സിനിമ എന്ന ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
അഷ്‌കർ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതു ഗോപി സുന്ദറാണ്. സന്ദീപ് നന്ദകുമാറാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു. നിവിൻ പോളി, ടോവിനോ തോമസ്, ആന്റണി വർഗീസ്, പൃഥ്വിരാജ് സുകുമാരൻ, ജോജു ജോർജ്, അമൽ നീരദ്, ഗോപി സുന്ദർ, അജു വർഗീസ്, ഐശ്വര്യ ലക്ഷ്മി, ബിനീഷ് കോടിയേരി, സുധി കോപ്പ, ലിയോണ ലിഷോയ്, മധു സി നാരായണൻ, നിരഞ്ജന അനൂപ്, അനിൽ രാധാകൃഷ്ണൻ മേനോൻ, ലാൽ ജോസ്, രഞ്ജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.