മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരും ചാക്കോച്ചന്റെ ജന്മദിനം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയുമാണ്. ഇപ്പോഴിതാ അതിന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന നിഴൽ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. മുഖംമൂടിയണിഞ്ഞ കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ വ്യത്യസ്തമാക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അപ്പു എൻ ഭട്ടതിരിയാണ്. എസ് സഞ്ജീവ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ്, അഭിജിത് എം പിള്ളൈ, ബാദുഷ, ഫെല്ലിനി ടി പി ജിനേഷ് ജോസ് എന്നിവർ ചേർന്നാണ്.
സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ദീപക് ഡി മേനോനാണ്. സംവിധായകനായ അപ്പു എൻ ഭട്ടതിരി, അരുൺലാൽ എസ് പി എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത്. ഒരു ത്രില്ലർ ആയാണ് നിഴൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഒരുപിടി മികച്ച പ്രൊജെക്ടുകളാണ് കുഞ്ചാക്കോ ബോബൻ നായകനായി ഇനി വരാനുള്ളത്. ജിസ് ജോയ് ഒരുക്കുന്ന മോഹൻ കുമാർ ഫാൻസ്, മാർട്ടിൻ പ്രക്കാട്ടിന്റെ ചിത്രമായ നായാട്ട്, കമൽ കെ എം സംവിധാനം ചെയ്യുന്ന പട, ഗപ്പി, അമ്പിളി എന്നിവയൊരുക്കിയ ജോൺ പോൾ ജോർജ് ഒരുക്കുന്ന അടുത്ത ചിത്രം, എസ്രാ എന്ന പൃഥ്വിരാജ് ചിത്രമൊരുക്കിയ ജയ് കെ യുടെ അടുത്ത ചിത്രം, സൗബിൻ ഷാഹിർ പറവക്ക് ശേഷം സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്നിവയാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മറ്റു ചിത്രങ്ങൾ.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.