ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ മാലിക് ഒരുങ്ങുകയാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു. വലിയ സ്വീകരണം ആണ് ഈ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഒരു ലോക്കൽ ഡോണിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് സൂചനയുണ്ട്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഈ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളും മേക് ഓവറും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വലിയ രീതിയിൽ ശരീര ഭാരം കുറച്ച ഫഹദ് ഫാസിലിന്റെ ഈ ചിത്രത്തിൽ നിന്നുള്ള ലൊക്കേഷൻ സ്റ്റില്ലുകൾ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. വീണ്ടും തന്റെ പ്രകടനം കൊണ്ട് ഫഹദ് ഫാസിൽ വിസ്മയിപ്പിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഈ വരുന്ന ഏപ്രിൽ രണ്ടാം വാരം റിലീസ് പ്രതീക്ഷിക്കുന്ന മാലിക്കിൽ നിമിഷ സജയൻ ആണ് നായികാ വേഷം ചെയ്യുന്നത്. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റാക്കർ ആക്ഷൻ ഡിറക്ഷൻ ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് മാലിക്. മഹേഷ് നാരായണൻ തന്നെ രചനയും എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റോബി വർഗീസ് രാജ് ആണ്. സുഷിൻ ശ്യാം ആണ് മാലിക്കിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് , ഇന്ദ്രന്‍സ്, ജലജ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.