മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിച്ചു കഴിഞ്ഞപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. മാമാങ്കത്തിന്റെ ചരിത്രം പ്രേക്ഷകരെ പരിചയപ്പെടുത്തിക്കൊണ്ടു ആരംഭിക്കുന്ന ഈ ചിത്രം ആദ്യ പകുതിയിൽ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മമ്മൂട്ടിയുടെ എൻട്രിയോടെ തീയേറ്ററുകളിൽ ആരാധകർ ഇളകി മറിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഉണ്ണി മുകുന്ദൻ, അച്യുതൻ എന്നിവരുടെ എൻട്രിക്കും വമ്പൻ വരവേൽപ്പ് ആണ് ലഭിക്കുന്നത്. വൈകാരിക രംഗങ്ങളും ഉള്ള ആദ്യ പകുതിയിലെ ആക്ഷൻ രംഗങ്ങൾക്കും ഡയലോഗുകൾക്കും വലിയ കയ്യടിയാണ് ലഭിച്ചത്. എന്തായാലും ആദ്യ പകുതി ഗംഭീരമായതോടെ ചിത്രം വമ്പൻ ഹിറ്റായി മാറും എന്ന സൂചനയാണ് ലഭിക്കുന്നത്. അന്പത്തിയഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും റിലീസും ആണ്.
അനു സിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സുനിൽ സുഗത, സിദ്ദിഖ്, കവിയൂർ പൊന്നമ്മ, ജയൻ ചേർത്തല, തരുൺ അറോറ, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, ഇടവേള ബാബു, ഇനിയ, കനിഹ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബെൽഹാര സഹോദരന്മാർ ഒരുക്കിയ പശ്ചാത്തല സംഗീതവും മനോജ് പിള്ളയുടെ ദൃശ്യങ്ങളും ആദ്യ പകുതിയിൽ കയ്യടി നേടിയെടുക്കുന്നുണ്ട്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.