ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ആദ്യ ദിനം ഏറ്റവും കൂടുതൽ ഷോസ് കേരളത്തിൽ കളിച്ച സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഈ ചിത്രം 94 മിഡ്‌നെറ് എക്സ്ട്രാ ഷോകൾ ഉൾപ്പെടെ 1600 നു മുകളിൽ ഷോകൾ ആണ് ഇന്നലെ കേരളത്തിൽ നടത്തിയത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു മലയാള ചിത്രം നേടുന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കി കഴിഞ്ഞു. ഒഫീഷ്യൽ കളക്ഷൻ പുറത്തു വിട്ടിട്ടില്ല എങ്കിലും ട്രേഡ് അനലിസ്റ്റുകൾ കണക്കു കൂട്ടുന്നത് ഏകദേശം അഞ്ചര കോടിയോളം രൂപ ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയിട്ടുണ്ട് എന്നാണ്.
ആറു കോടി രൂപയ്ക്കു മുകളിൽ ആയിരുന്നു ബാഹുബലി 2 നേടിയ ആദ്യ ദിന കളക്ഷൻ. മോഹൻലാൽ- നിവിൻ പോളി കൂട്ടുകെട്ടാണ് ഇത്ര വലിയ ഒരു ഓപ്പണിങ് കായംകുളം കൊച്ചുണ്ണിക്ക് നേടിക്കൊടുത്തത്. കായംകുളം കൊച്ചുണ്ണി ആയി നിവിനും ഇത്തിക്കര പക്കി ആയി മോഹൻലാലും ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ തങ്ങൾ എന്ന കളരിയാശാൻ ആയെത്തിയ ബാബു ആന്റണിയും കേശവൻ ആയെത്തിയ സണ്ണി വെയ്‌നും മികച്ച പ്രകടനം കാഴ്ച വെച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്. ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ നായികാ വേഷം ചെയ്തത് പ്രിയ ആനന്ദ് ആണ് . കുടുംബ പ്രേക്ഷകർ അടക്കം എല്ലാത്തരം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ഈ ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.