മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടൻ സൗബിൻ ഷാഹിർ നായകനായി എത്തുന്ന അമ്പിളി എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗപ്പി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോൺ പോൾ ജോർജ് ആണ്. ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജോൺ പോൾ ജോർജ് തന്നെയാണ്. ഞാൻ ജാക്സൺ അല്ലടാ, ന്യൂട്ടൺ അല്ലടാ എന്ന് തുടങ്ങുന്ന രസകരമായ ഗാനത്തിന്റെ അകമ്പടിയോടെ വന്ന അമ്പിളിയുടെ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.
സൗബിൻ ഷാഹിറിന്റെ കിടിലൻ ഡാൻസ് ആയിരുന്നു ഈ ടീസറിന്റെ പ്രധാന ആകർഷണം. സൗബിൻ ഷാഹിറിനൊപ്പം നവീൻ നസിം, തൻവി റാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയയുടെ സഹോദരനായ നവീൻ നസീമിന്റെ ആദ്യ ചിത്രമാണ് അമ്പിളി. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശരൺ വേലായുധനും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസും ആണ്. ഏതായാലും ടീസറും ഗാനങ്ങളും തന്ന വലിയ പ്രതീക്ഷകൾ പേറിയാണ് പ്രേക്ഷകർ ഈ ചിത്രം കാണാൻ നാളെ തീയേറ്ററുകളിലേക്കു പോവുക എന്നുറപ്പാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.