വലിയ പ്രതീക്ഷകൾക്ക് നടുവിൽ ഇന്ന് ഒരു മലയാള ചിത്രം കൂടി കേരളത്തിൽ റിലീസ് ചെയ്യുകയാണ്. തങ്ങളുടെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററുകൾ ആക്കിയ ഒരു യുവ നടനും യുവ സംവിധായകനും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ശ്രദ്ധ നേടുന്നത്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ അരുൺ ഗോപി ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. പുലി മുരുകൻ, രാമലീല പോലത്തെ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം വമ്പൻ റിലീസ് ആണ് കേരളത്തിൽ നേടിയെടുത്തിരിക്കുന്നതു. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഇന്ന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു സൗർഫിങ് ഇൻസ്ട്രക്ടർ ആയ അപ്പു എന്ന കഥാപാത്രം ആയാണ് പ്രണവ് ഈ സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. അഭിരവ്, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തിരിക്കുന്നതു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് അഭിനന്ദം രാമാനുജനും ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.