Vijay Superum Pournamiyum All Kerala Theatre List
പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ആസിഫ് അലി ചിത്രം നാളെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിലെ 114 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ജിസ് ജോയ് ആണ്. ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട് ഒന്നിച്ച ഈ മൂന്നാമത്തെ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഇന്നത്തെ മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാളായ ഐശ്വര്യ ലക്ഷ്മിയാണ്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രത്തിൽ ഇവരോടൊപ്പം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ബാലു വർഗീസ്, അജു വർഗീസ്, ജോസഫ് അന്നക്കുട്ടി, രഞ്ജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദേവൻ, കെ പി എ സി ലളിത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
പ്രശസ്ത ക്യാമറാമാൻ റെനഡിവേ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് പ്രിൻസ് ജോർജ് ആണ്. ടീം ഫോർ മ്യൂസിക്സ് ആണ് വിജയ് സൂപ്പറും പൗർണ്ണമിക്കും വേണ്ടി പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. രതീഷ് രാജ് എഡിറ്റ് ചെയ്ത ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ നാല് ടീസറുകളും ട്രെയ്ലറും അതുപോലെ തന്നെ ഗാനങ്ങളും വമ്പൻ ജനശ്രദ്ധയാണ് ഇതിനോടകം നേടിയെടുത്തിരിക്കുന്നതു. ഒരുപക്ഷെ ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.