കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആണ് നിവിൻ പോളി- മോഹൻലാൽ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പുറത്തു വന്ന കായംകുളം കൊച്ചുണ്ണി. ലോകമെമ്പാടുനിന്നും അറുപത്തിയെട്ടു കോടി രൂപയോളം കളക്ഷൻ നേടിയ ഈ ചിത്രം നൂറാം ദിനം പൂർത്തിയാക്കുകയാണ്. കൊച്ചുണ്ണി നൂറു ദിവസം പൂർത്തിയാക്കുന്ന ദിവസം തന്നെയാണ് നിവിൻ പോളി നായകനായ മിഖായേൽ എന്ന മാസ്സ് എന്റെർറ്റൈനെർ റിലീസ് ചെയ്യുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ റിലീസ് ആയാണ് ഇന്ന് എത്തുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി ത്രില്ലെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഗംഭീര ട്രെയ്‌ലറും കാരക്റ്റെർ പോസ്റ്ററുകളും വമ്പൻ ജനപ്രീതിയാണ് നേടിയെടുത്തത്. നിവിൻ പോളി ടൈറ്റിൽ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് യുവ താരം ഉണ്ണി മുകുന്ദൻ ആണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, കെ പി എ സി ലളിത, അശോകൻ, സുദേവ് നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മഞ്ജിമ മോഹൻ ആണ് മിഖായേലിലെ നായികാ വേഷത്തിൽ എത്തുന്നത്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.