ഒരു പഴയ ബോംബെ കഥ എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ് നായകനായി എത്തുന്ന മാർഗ്ഗം കളി എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. കുട്ടനാടൻ മാർപാപ്പ എന്ന ഹിറ്റ് കുഞ്ചാക്കോ ബോബൻ ചിത്രം ഒരുക്കി കൊണ്ട് മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് വിജയന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. കേരളത്തിൽ വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിമ്സിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രശസ്ത ഹാസ്യ താരമായ ശശാങ്കൻ മയ്യനാട് ആണ്. ബിബിൻ ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് നമിതാ പ്രമോദ് ആണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹാരിഷ് കണാരൻ, ധർമജൻ, സിദ്ദിഖ്, ബൈജു സന്തോഷ്, ശാന്തി കൃഷ്ണ, ബിന്ദു പണിക്കർ, സൗമ്യ മേനോൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ദൃശ്യങ്ങൾ ഒരുക്കിയത് അരവിന്ദ് കൃഷ്ണയും ആണ്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഇതിനോടകം നേടിയെടുത്തത്. ജോൺകുട്ടി എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.