തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഏതാനും പോസ്റ്ററുകള്‍ ദളപതി വിജയ്‌യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. ഇതിലെ വിജയ്‌യുടെ ലുക്ക് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തെന്നിന്ത്യൻ സൂപ്പർ നായികയായ രശ്മിക മന്ദാനയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദളപതി വിജയ്ക്കൊപ്പമുള്ള രശ്മികയുടെ സെൽഫിയാണത്. വാരിസിലെ വിജയ്‌യുടെ കിടിലൻ ലുക്ക് തന്നെയാണ് ഈ സെൽഫിയുടേയും ഹൈലൈറ്റ്. ഈ ചിത്രത്തില്‍ ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാണ് വിജയ് അഭിനയിക്കുന്നതെന്നും, ഇതിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും തമിഴ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷും ചേർന്നാണ് വാരിസ് നിർമ്മിക്കുന്നത്. ഇതിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നതെന്നും വാർത്തകൾ വന്നിരുന്നു. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും വിജയ്ക്കൊപ്പം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. അതുപോലെ തന്നെ, തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ടെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായാണ് എത്തുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.