മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം നവാഗതയായ രഥീന ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നും, അതല്ല ഒരു സ്വവര്ഗാനുരാഗിയായി ആണ് അദ്ദേഹം അഭിനയിക്കുന്നതെന്നുമുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമാണ് ഇതെന്നും അണിയറ പ്രവർത്തകർ അവകാശപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വന്നു ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ്. ഈ പോസ്റ്ററും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
ഈ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പാർവതി തിരുവോതിനെയും കാണാൻ സാധിക്കും. മമ്മൂട്ടിയുടെ ഭാര്യ ആയാണ് പാർവതി ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നു സൂചനയുണ്ട്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന പുഴുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. താടി ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തേനി ഈശ്വർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയിയും എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫുമാണ്. മമ്മൂട്ടി, പാർവതി എന്നിവർ കൂടാതെ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.