പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ ഒരുക്കിയ ത്രില്ലർ എന്ന ചിത്രത്തിന്റെ ട്രയ്ലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അപ്സര റാണി എന്ന നായികയെ അവതരിപ്പിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ ആ നടിയുടെ അതീവ ഗ്ലാമർ പ്രദർശനം കൊണ്ടു സമ്പന്നമാണ്. പേര് പോലെ തന്നെ ത്രില്ലിങ്ങായി തന്നെയാണ് ഈ ട്രയ്ലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഹൊറർ ത്രില്ലർ ആണോ ക്രൈം ത്രില്ലർ ആണോ എന്നറിയണമെങ്കിൽ ചിത്രം കാണുക വേണമെന്നു തോന്നുന്ന രീതിയിലാണ് ട്രയ്ലർ രൂപപ്പെടുത്തിയിരിക്കുന്നത്. രാം ഗോപാൽ വർമയുടെ തന്നെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ട്രയ്ലർ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ആർ ജി വി വേൾഡ് തിയേറ്റർ പ്രോഡക്ട്, സൗത്ത് പ്ലസ് എന്റർടൈന്മെന്റ് എന്നിവ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആർ ജി വി വേൾഡ് എന്ന ഓണ്ലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്യാൻ പോകുന്നത്. #NNN എന്ന പേരിൽ രാം ഗോപാൽ വർമ്മ ഒരുക്കുന്ന സീരീസിലെ ഒരു ഭാഗമാണ് ഈ ചിത്രവും. നേക്കഡ്, നംഗ, നഗ്നം എന്നാണ് ഈ സീരിസിന് രാം ഗോപാൽ വർമ നൽകിയിരിക്കുന്ന പേര്. ഒരു കാലത്തു തെലുങ്കിലും, ബോളിവുഡിലും ക്ലാസിക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ ഇപ്പോൾ തെലുങ്കിൽ മാത്രമാണ് സജീവമായി ചിത്രങ്ങളൊരുക്കുന്നത്. രംഗീലാ, സത്യാ, കമ്പനി, ഭൂത്, സർക്കാർ എന്നിവയൊക്കെ രാം ഗോപാൽ വർമയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡുകളുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.