കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ പുറത്തു വിട്ടു. മോഹൻലാലിന്റെ മുഖം വ്യക്തമാക്കാതെ, അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു സ്റ്റൈലിഷ് മാസ്സ് ബാക് ഷോട്ട് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയി പുറത്തു വിട്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന തിരുവനന്തപുരം സ്വദേശിയായ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്ന ഈ ചിത്രം കോമെഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ ആറാട്ടിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന 2255 നമ്പർ ഉള്ള വിന്റേജ് മോഡൽ മെഴ്‌സിഡസ് ബെൻസിന്റെ ചിത്രം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സുപ്രീം സുന്ദർ, പീറ്റർ ഹെയ്‌ൻ എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കാനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പതിനെട്ടു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
This website uses cookies.