കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത്. അധികം വൈകാതെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മാസ്റ്റർ ഡയറക്ടർ പ്രിയദർശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാരിന്റെ ട്രെയിലറിന് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചാണ് ലഭിച്ചത്. ഇന്ത്യയിലെ എല്ലാ പ്രധാന സിനിമാ ഇന്ഡസ്ട്രികളിലേയും താരങ്ങൾ ആഘോഷമാക്കിയ ഈ ട്രൈലെർ അഞ്ചു ഭാഷകളിലായി പുറത്തു വരികയും ഇതിനകം ഒരു കോടിയോളം യൂട്യൂബ് വ്യൂസ് നേടിയെടുക്കുകയും ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. കാരണം മെഗാ മാസ്സ് ലുക്കിൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലുമുണ്ട്.
ഇതിനു മുൻപ് ഇരുവരുമൊന്നിച്ചു വന്ന ഒരു പോസ്റ്ററിനും അതിഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. കുഞ്ഞാലി മരക്കാർ നാലാമനായി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്. ഇതിലെ ആദ്യ സോങ് ലിറിക് വീഡിയോയും അധികം വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.