മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിലെ നാനൂറോളം സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആവും എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് വലിയ വരവേൽപ്പ് നല്കാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. കേരളമെങ്ങും മമ്മൂട്ടിയുടെ വലിയ കട്ട് ഔട്ടുകൾ അവർ ഉയർത്തി കഴിഞ്ഞു. ഇന്ന് രാവിലെ പത്തു മണി മുതൽ ആണ് മാമാങ്കത്തിന്റെ ഷോ ആരംഭിക്കുക. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, കനിഹ, ഇനിയ, ഇടവേള ബാബു, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ശാം കൗശൽ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ട്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളയും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. മമ്മൂട്ടിയുടെ കരിയറിലെ ഈ ഏറ്റവും വലിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആവും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.