പ്രശസ്ത മലയാള താരം ജോജു ജോർജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമാണ് ധനുഷ് നായകനായ ജഗമേ തന്തിരം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഡിജിറ്റൽ റിലീസ് ആയാണ് എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വരുന്ന ദിവസവും നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വരുന്ന ജൂൺ ഒന്നാം തീയതിയാണ് ജഗമേ തന്തിരം ട്രൈലെർ പുറത്തു വരുന്നത്. മലയാള നടി ഐശ്വര്യ ലക്ഷി ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇതിനു മുൻപ് വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി ഇപ്പോൾ മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ജോജു ജോർജിനെ സംബന്ധിച്ച് ഈ തമിഴ് ചിത്രം വലിയ ഒരവസരമായാണ് എത്തിയത്.
ജൂനിയർ ആർട്ടിസ്റ്റ് ആയി കരിയർ ആരംഭിച്ചു, സഹനടനായും വില്ലനായും ഹാസ്യ താരമായും എത്തി പിന്നീട് മലയാള സിനിമയുടെ നായക നിരയിലേക്ക് ഉയർന്ന ജോജു, ഇപ്പോൾ മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ്. തമിഴ് സിനിമയിലും തന്റേതായ ഒരു മുദ്ര പതിപ്പിക്കാൻ ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ ജോജുവിന് സാധിക്കും എന്ന് തന്നെയാണ് മലയാള സിനിമാ പ്രേമികളും ജോജു ആരാധകരും പ്രതീക്ഷിക്കുന്നത്. ജഗമേ തന്തിരം എന്ന ചിത്രത്തിൽ രണ്ടാമത്തെ കേന്ദ്ര കഥാപാത്രമായാണ് ജോജു അഭിനയിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഇതുവരെ റിലീസ് ചെയ്ത ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ജൂൺ 18 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ആക്ഷൻ ഗ്യാങ്സ്റ്റർ ഡ്രാമ നിർമിച്ചിരിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്ത് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.