കോവിഡ് പ്രതിസന്ധി മൂലമുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് ഭീഷ്മ പർവ്വം എന്നാണ്. ഇന്ന് വൈകുന്നേരം മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചത്. നീട്ടി വളർത്തിയ മുടിയും, കട്ടി താടിയും, പിരിച്ചു വെച്ച മീശയുമായി കിടിലൻ ലുക്കിലാണ് ഈ പോസ്റ്ററിൽ മമ്മൂട്ടിയെ കാണാൻ സാധിക്കുക. അമൽ നീരദ് തന്നെയാണ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. അമൽ നീരദിന്റെ ആദ്യ ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരുന്നു അമൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഉടനെ ഒരുങ്ങാൻ ഇരുന്നത് എങ്കിലും കോവിഡ് പ്രതിസന്ധി മൂലം ആ ചിത്രം മാറ്റി വെക്കുകയായിരുന്നു. ഭീഷ്മ പർവത്തിന്റെ റിലീസിന് ശേഷം ഈ വർഷം അവസാനം ബിലാൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉള്ളത് കൊണ്ടാണ് ബിലാൽ തൽക്കാലത്തേക്ക് മാറ്റി വെച്ചത് എന്നാണ് അറിയുന്നത്.
ഭീഷ്മ പർവ്വം എന്ന ഈ പുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഈ ചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഈ മാസം രണ്ടാം വാരത്തിൽ ആവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണറിവ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.