മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഹിന്ദി നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ആണ്. സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകർ ആയ രാജ്, ഡി കെ എന്നിവർ ചേർന്നൊരുക്കുന്ന ഈ വെബ് സീരിസിന്റെ പേര് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നാണ്. ദുൽഖറിനൊപ്പം ഓർ വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് ദുൽഖർ. തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും ദുൽഖർ വെളിപ്പെടുത്തിയിട്ടുണ്ട്. കോമെടിയും ആക്ഷനും എല്ലാമുള്ള ഒരു ത്രില്ലർ ആണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത ബോളിവുഡ് താരം രാജ് കുമാർ റാവു ആണ് ഇതിലെ നായകനായി എത്തുന്നത്. രാജ്‌കുമാറിനൊപ്പം ആദർശ് ഗൗരവും ഇതിലെ പ്രധാന വേഷം ചെയ്യുന്നു. ടി ജെ ഭാനു, ഗുൽഷൻ ദേവയ്യ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
രാജ് ആൻഡ് ഡി കെ ടീം തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ വെബ് സീരിസ് ദുൽഖറിന്റെ കരിയറിലെ ആദ്യത്തെ വെബ് സീരിസ് ആണ്. ആമസോൺ പ്രൈമിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ ഒരുക്കിയ ആളുകളാണ് രാജ് ആൻഡ് ഡി കെ ടീം. ഡെറാഡൂണിൽ ആണ് ഈ ഡബ് സീരിസിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് എന്നാണ് സൂചന. നേരത്തെ പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസിൽ ദുൽഖർ ചെയ്യുന്ന വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചത്. പക്ഷെ തിരക്ക് മൂലം ദിൽജിത് ഒഴിവാകുകയും, ആ വേഷം ദുൽഖറിലേക്ക് എത്തുകയും ചെയ്തു. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്നിവയാണ് ഈ അടുത്തിടെ റിലീസ് ചെയ്ത ദുൽകർ ചിത്രങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.