2019 ഇൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ 10 സൗത്ത് ഇന്ത്യൻ സിനിമാ താരങ്ങൾ
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത ഫാഷൻ- സിനിമ മാഗസിൻ ആയ ഫോബ്‌സ് ഇന്ത്യ, 2019 എന്ന വർഷത്തിലെ ടോപ് 100 ഇന്ത്യൻ സെലിബ്രിറ്റീസിന്റെ ലിസ്റ്റ് പുറത്തു വിട്ടത്. മലയാള സിനിമക്കു അഭിമാനമായി ലിസ്റ്റിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ഇടം പിടിച്ചിരുന്നു. താരങ്ങളുടെ വരുമാനവും താരമൂല്യവും കണക്കാക്കിയാണ് ഈ ലിസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉള്ള ഏറ്റവും കൂടുതൽ വരുമാനം ഉള്ള സൗത്ത് ഇന്ത്യൻ സിനിമാ താരങ്ങളുടെ ലിസ്റ്റ് ഇതാ.
1 ഫോബ്‌സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്തു ഉള്ള സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള സൗത്ത് ഇന്ത്യൻ താരം. നൂറു കോടി രൂപയാണ് 2019 ഇൽ അദ്ദേഹം വരുമാനം ആയി നേടിയത്
2 ഫോബ്‌സ് ലിസ്റ്റിൽ ഇരുപത്തിയേഴാം സ്ഥാനത്തു ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് സൗത്ത് ഇന്ത്യയിൽ നിന്നും ഇതിൽ ഉള്ള രണ്ടാമത്തെ താരം. 65 കോടിയോളം ആണ് 2019 ഇൽ മോഹൻലാൽ നേടിയത്.
3 ഫോബ്‌സ് ലിസ്റ്റിൽ അൻപത്തി രണ്ടാം സ്ഥാനത്തുള്ള അജിത് ആണ് ഈ ലിസ്റ്റിൽ മൂന്നാമത്തെ സ്ഥാനത്തു. നാൽപ്പതു കോടി രൂപയാണ് തല അജിത്തിന്റെ ഈ വർഷത്തെ വരുമാനം.
4 ഫോബ്‌സ് ലിസ്റ്റിൽ നാല്പത്തിനാലാം സ്ഥാനത്തു ഉള്ള ബാഹുബലി താരം പ്രഭാസിന്റെ വാർഷിക വരുമാനം 35 കോടി രൂപയാണ്. ഈ ലിസ്റ്റിൽ നാലാം സ്ഥാനം ആണ് അദ്ദേഹം അലങ്കരിക്കുന്നത്.
5 ഫോബ്‌സ് ലിസ്റ്റിൽ അന്പത്തിനാലാം സ്ഥാനത്തു ഉള്ള തെലുഗ് സൂപ്പർ താരം മഹേഷ് ബാബു ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു ആണ്. 35 കോടി രൂപയാണ് മഹേഷ് ബാബുവിന്റെയും വാർഷിക വരുമാനം.
6 മുപ്പത്തി നാലു കോടിയോളം രൂപ വാർഷിക വരുമാനവുമായി ഉലക നായകൻ കമൽ ഹസൻ ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തു എത്തിയപ്പോൾ ഫോബ്‌സ് ലിസ്റ്റിൽ അദ്ദേഹത്തിന് 56 ആണ് റാങ്ക്.
7 മുപ്പത്തിമൂന്നര കോടി രൂപ വാർഷിക വരുമാനം നേടി മെഗാ സ്റ്റാർ മമ്മൂട്ടി ഏഴാം സ്ഥാനത്തു വന്നിട്ടുണ്ട്. ഫോബ്‌സ് ലിസ്റ്റിൽ അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി.
8 മുപ്പത്തിരണ്ട് കോടിയോളം രൂപ നേടി തമിഴ് നടൻ ധനുഷ് എട്ടാമത് എത്തി. ഫോബ്‌സ് ലിസ്റ്റിൽ 64 ആണ് ധനുഷിന്റെ റാങ്ക്.
9 ഈ ലിസ്റ്റിൽ മുപ്പതു കോടി രൂപ വാർഷിക വരുമാനവുമായി ഒൻപതാമത് സ്ഥാനത്തു ആണ് ദളപതി വിജയ്. ഫോബ്‌സ് ലിസ്റ്റിൽ നാല്പത്തിയേഴാം സ്ഥാനത്തു ആണ് വിജയ് ഇടം പിടിച്ചത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…