മലയാളത്തിന്റെ പ്രിയ നായിക രെജിഷാ വിജയൻ നായിക വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കീടം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്തു. തന്റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം റിലീസ് ചെയ്തത്. രാഹുൽ റിജി നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രെജിഷക് പുറമെ ശ്രീനിവാസൻ, വിജയ് ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഈ ചിത്രത്തിന്റെ സെറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്തു കോൺഗ്രസ് പ്രവർത്തകർ എത്തിയത് കുറച്ചു മാസങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.
ആനന്ദ് മന്മഥൻ, രഞ്ജിത് ശേഖർ, രാഹുൽ റിജി നായർ, മണികണ്ഠൻ പട്ടാമ്പി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രാകേഷ് ധരനും സംഗീതം ഒരുക്കിയത് സിദ്ധാർത്ഥ പ്രദീപും ആണ്. ക്രിസ്ടി സെബാസ്റ്റിയൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഒറ്റമുറി വെളിച്ചം, ഡാകിനി, ഖോ ഖോ, കള്ള നോട്ടം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് രാഹുൽ റിജി നായർ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് കീടം എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒറ്റമുറി വെളിച്ചം എന്ന രാഹുൽ ഒരുക്കിയ ആദ്യ ചിത്രം നാല് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയപ്പോൾ കള്ളനോട്ടം എന്ന മൂന്നാം ചിത്രം നേടിയത് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് ആണ്. ആറോളം ഹൃസ്വ ചിത്രങ്ങളും ഒരു ഡോക്യൂമെന്ററിയും രാഹുൽ റിജി നായർ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.