മലയാളികളുടെ പ്രീയപ്പെട്ട താരം രമേശ് പിഷാരടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള രമേഷ് പിഷാരടിയുടെ ഒരു സീരിയസ് കഥാപാത്രമാകും ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക. നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രേക്ഷകരുടെ മുന്നിൽ എത്തുകയും, മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി കൂടി പുറത്തു വന്നിരിക്കുകയാണ്. വരുന്ന ഏപ്രിൽ 22 നു ആണ് നോ വേ ഔട്ട് തീയേറ്ററുകളിൽ എത്തുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ലോഞ്ച് ചെയ്ത ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത് ഇതൊരു സർവൈവൽ ത്രില്ലർ ആണെന്നാണ്. ഇത് കൂടാതെ ഇതിലെ ഒരു ഗാനവും രണ്ടു ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു.
വോ ആസ്മാൻ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് ദർപ്പൻ, ഈ ഗാനം ആലപിച്ചത് നകുൽ അഭയങ്കർ എന്നിവരാണ്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രമേഷ് പിഷാരടിയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. നോ വേ ഔട്ടിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ, എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ, ക്യാമറ ചലിപ്പിച്ചത് വർഗീസ് ഡേവിഡ്, പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി എന്നിവരാണ്. ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും മാഫിയ ശശി ആക്ഷനും ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും, നൃത്ത സംവിധാനം നിർവഹിച്ചത് ശാന്തി മാസ്റ്ററുമാണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.