തമിഴിലെ യുവ സൂപ്പർ താരമായ വിശാൽ നായകനാവുന്ന പുതിയ ചിത്രം ലാത്തി റിലീസിന് ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടിയതിന് പിന്നാലെ, ഇപ്പോഴിതാ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി റിലീസ് ആയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മലയാള സൂപ്പർ താരം പൃഥ്വിരാജ് ആണ് ഈ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെ വിശാൽ അവതരിപ്പിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ്. കഴിഞ്ഞ വർഷം ആണ് ഇതിന്റെ ടൈറ്റിൽ ടീസർ വന്നത്. വിശാലിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ എത്തിയ ആ ടീസറിന് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും ലഭിച്ചത്.
തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന ആണ് ലാത്തിയിലെ നായികാ വേഷം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ആണ് ലാത്തി നിർമ്മിക്കുന്നത്. ഇതിനു മുൻപ് സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ഇവർ രണ്ടു പേരും.നവാഗതനായ ഏ. വിനോദ് കുമാർ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ആണ്. പീറ്റർ ഹെയ്‌ൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ വൈകാരിക മുഹൂര്തങ്ങൾക്കും ഏറെ പ്രാധാന്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.