ഇന്നാണ് ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന കെ ജി എഫ് 2 തീയേറ്ററുകളിൽ എത്തിയത്. അതിരാവിലെ മുതൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന നായക കഥാപത്രമായ റോക്കി ഭായിയുടെ വരവോടെ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയാണ്. റോക്കി എന്ന കഥാപാത്രത്തിനെ വൺ ലൈനർ പഞ്ച് ഡയലോഗുകൾക്കും വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ആക്ഷനും ആവേശവും വൈകാരിക നിമിഷങ്ങളും തീപ്പൊരി സംഭാഷണങ്ങളും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി, ഇനിവരാനുള്ള തീ പാറുന്ന രണ്ടാം പകുതിക്കു വേണ്ടിയുള്ള ഒരു കിടിലൻ ബിൽഡ് അപ് ആണെന്ന ഫീൽ ആണ് ഇതിന്റെ രോമാഞ്ചം നൽകുന്ന ഇന്റെർവൽ ഭാഗം നമ്മളോട് പറയുന്നത്.
അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് നടൻ പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ ബാനർ ആണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, എഡിറ്റ് ചെയ്തത് ഉജ്ജ്വൽ കുൽക്കർണി, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. അധീരാ എന്ന മാസ്സ് വില്ലൻ ആയാണ് സഞ്ജയ് ദത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.