ഈദ്, വിഷു റിലീസായി ഒരുപിടി മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങൾ ഒരേ ദിവസം തന്നെ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഈദ്/വിഷു കാലത്തുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വർഷങ്ങൾക്കു ശേഷം, ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആവേശം, രഞ്ജിത്ത് ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് എന്നിവയാണ് ആ മൂന്ന് ചിതങ്ങൾ. ആഗോള റിലീസായി എത്തുന്ന ഈ ചിത്രങ്ങൾക്ക് കേരളത്തിലും മികച്ച റിലീസാണ് ലഭിച്ചിരിക്കുന്നത്. അവയുടെ കേരളാ തീയേറ്റർ ലിസ്റ്റുകൾ ചുവടെ ചേർക്കുന്നു. ഇവ മൂന്നും കൂടാതെ, കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ പൃഥ്വിരാജ്- ബ്ലെസി ചിത്രമായ ആട് ജീവിതവും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്.
മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ചിരിക്കുന്ന വർഷങ്ങൾക്കു ശേഷത്തിൽ നിവിൻ പോളി അതിഥി വേഷത്തിലെത്തുന്നുണ്ട്. ബേസിൽ ജോസഫ്, നീരജ് മാധവ്, അജു വർഗീസ്, കല്യാണി പ്രിയദർശൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. അൻവർ റഷീദ്, നസ്രിയ ഫഹദ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ആവേശം ഒരു മാസ്സ് കോമഡി ആക്ഷൻ ചിത്രമാണ്. ബാംഗ്ലൂരിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. ഉണ്ണി മുകുന്ദൻ ചിത്രമായ ജയ് ഗണേഷ് ഒരു ഫാന്റസി ഡ്രാമ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഒരു സൂപ്പർ ഹീറോ ചിത്രത്തിന്റെ ഘടകങ്ങൾ ഇതിലുണ്ടാവുമെന്നണ് റിപ്പോർട്ടുകൾ പറയുന്നത്. ഉണ്ണി മുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.