പ്രശസ്ത തെന്നിന്ത്യൻ നടി അമല പോളിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അമല പോൾ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്ന അമല പോൾ, ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് എഴുതിയിരിക്കുന്നത് തന്റെയുള്ളിൽ ഉറങ്ങി കിടക്കുന്ന, മറവിയിലേക്കു പോയ ആ കുട്ടിക്ക് എഴുതുന്ന സ്നേഹക്കുറിപ്പ് എന്നാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും വസ്ത്രാലങ്കാരകയുമായ സോണിയ സാന്റിയാവോ ആണ് അമല പോളിനെ ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. അതുപോലെ വൈഷ്ണവ് ബി എസ് എന്ന ഫ്രീലാൻസ് എഡിറ്ററും ഛായാഗ്രാഹകനുമായ വ്യക്തിയാണ് അമല പോളിന്റെ ഈ പുതിയ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ ഉള്ള ഓൾഡ് ഹാർബർ ഹോട്ടലിൽ വെച്ചാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത് എന്നും അമല പോൾ കുറിച്ചിട്ടുണ്ട്.
സംവിധായകൻ എ എൽ വിജയുമായുള്ള ആദ്യ വിവാഹത്തിൽ നിന്ന് മോചനം നേടിയ ശേഷം കുറച്ചു നാൾ മുൻപാണ് അമല പോൾ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചത്. ഈ കഴിഞ്ഞ മാർച്ചിൽ സംഗീതജ്ഞനും ബിസിനസ്സ്‌കാരനുമായ ഭാവിന്ദർ സിങ്ങിനെയാണ് അമല പോൾ വിവാഹം ചെയ്തത്. പതിനൊന്നു വർഷം മുൻപ് നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അമല പോൾ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി. മോഹൻലാൽ, വിജയ്, ഫഹദ് ഫാസിൽ, ധനുഷ് തുടങ്ങിയ ജനപ്രിയ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള അമലയുടെ അവസാനത്തെ റിലീസ് ആടെയ് എന്ന ചിത്രമായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നാലോളം ചിത്രങ്ങൾ ആണ് അമല പോൾ അഭിനയിച്ചു ഇനി റീലീസ് ചെയ്യാനുള്ളത്.
ഫോട്ടോ കടപ്പാട്: Vyshnav Bs
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.