വിജയ് നായകനായ ആറ്റ്ലീ ചിത്രം മെർസൽ ലോകമെമ്പാടുനിന്നും വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനോടകം നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇരുനൂറു കോടി ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് തേനാന്ദൽ ഫിലിംസ് നിർമ്മിച്ച് ആറ്റ്ലീയും കെ വി വിജയേന്ദ്ര പ്രസാദും തിരക്കഥ രചിച്ച ഈ ചിത്രം നീങ്ങുന്നത്.
അതിനോടൊപ്പം ബിജെപി ഈ ചിത്രത്തിലെ ചില രംഗങ്ങൾ വെട്ടിമാറ്റണം എന്നാരോപിച്ചു രംഗത്ത് വന്നതോടെ ഒരു വിവാദവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഏതായാലും എല്ലാവരും ഇപ്പോൾ സംസാരിക്കുന്നതു മെർസലിനെ കുറിച്ചു മാത്രമാണ്.
ഈ മാസ്സ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ബ്രഹ്മാണ്ഡ മേക്കിങ് തന്നെയാണ്. വിജയ് മൂന്നു റോളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വിജയ് കഥാപാത്രം ഒരു മജീഷ്യൻ ആണ്.
അതിനാൽ തന്നെ മാജിക് ആയി ബന്ധപ്പെട്ട രംഗങ്ങളും മാജിക് വിദ്യകൾ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. പ്രേക്ഷകർ ഏറെ കയ്യടികളോടെ ഏറ്റെടുക്കുന്ന ആ രംഗങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ചിത്രത്തിലെ മാജിക് വിദ്യ ഉപയോഗിച്ചുള്ള കോഫി ഷോപ് ഫൈറ്റും അതുപോലെ തന്നെ മറ്റു മാസ്സ് രംഗങ്ങളും എല്ലാ ചിത്രീകരിച്ചതിനു പിന്നിൽ എടുത്ത പരിശ്രമത്തിന്റെ ചിത്രങ്ങൾ മെർസൽ ടീം പുറത്തു വിട്ടു കഴിഞ്ഞു.
ചിത്രത്തിന്റെ കലാ സംവിധായകനായ മുത്തുരാജ് ആണ് ആ ചിത്രങ്ങൾ പുറത്തു വിട്ടത്. മുത്തുരാജ് തങ്കവേലു ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രത്തിലെ കോഫി ഷോപ് ഫൈറ്റ് നടത്താൻ ഉണ്ടാക്കിയ സെറ്റ് കണ്ടാൽ ഞെട്ടി പോകും. അത്ര വലിയ ഒരു ട്രാൻസ്ഫോർമേഷൻ ആണ് സ്‌ക്രീനിൽ നമ്മുക്ക് കാണാൻ കഴിയുക. ഗ്രീൻ സ്ക്രീൻസ് ഉപയോഗിച്ചു വി എഫ് എക്സിന്റെയും സഹായത്തോടെയാണ് ആ രംഗങ്ങൾ അതിമനോഹരം ആക്കിയിട്ടുള്ളത്. അതുപോലെ തന്നെ ചിത്രത്തിലെ ട്രിപ്ലികെൻ സെറ്റിന്റെയും ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഒരുപാട് സ്കെച്ചുകളും മറ്റും ഉപയോഗിച്ചാണ് സെറ്റ് വർക്കുകൾ പൂർത്തിയാക്കിയത്.
മാജിക് വിദ്യ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങളും അതുപോലെ തന്നെ മാജിക് കാണിക്കുന്ന രംഗങ്ങളും എല്ലാം ഷൂട്ട് ചെയ്തത് പ്രത്യേകമായി പഠിച്ചു നിർമ്മിച്ച സെറ്റുകളിൽ ആണ്. ചിത്രത്തിന്റെ 90 % സെറ്റ് വർക്ക് ചെയ്ത് തന്നെയാണ് പൂർത്തിയാക്കിയത് എന്ന് മുത്തുരാജ് പറയുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.