[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പേടിപ്പിക്കാനും ചിരിപ്പിക്കാനും ഐശ്വര്യ ലക്ഷ്മിയും ; ‘ഹലോ മമ്മി’ നാളെ മുതൽ.

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ചോടെ തിരക്കേറിയ താരമായ് മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 21ന് തിയറ്റർ റിലീസ് ചെയ്യും. ഷറഫുദ്ദീനാണ് നായകൻ. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ‌. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ‘മായാനദി’ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രത്തിൽ നിവിൻ പോളിയുടെയും രണ്ടാമത്തെ ചിത്രത്തിൽ ടൊവിനോ തോമസിന്റെയും നായികയായ് എത്തിയപ്പോൾ മൂന്നാമത്തെ ചിത്രമായ ‘വരത്തൻ’നിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് പ്രത്യക്ഷപ്പെട്ടത്. ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായും അഭിനയിച്ചു. ‘അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്’, ‘ബ്രദേഴ്സ് ഡേ’, ‘കാണെക്കാണെ’, ‘അർച്ചന 31 നോട്ടൗട്ട്’, ‘കുമാരി’ എന്നീ ചിത്രങ്ങളിലും നായിക വേഷം അണിഞ്ഞ താരത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം ദുൽഖർ സൽമാൻ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’യാണ്. ഇതിനിടയിൽ തമിഴിൽ ‘ഗാർ​ഗി’, ‘ഗാട്ടാ ഗുസ്തി’, ‘പൊന്നിയിൻ സെൽവൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിലും തെലുങ്കിൽ ‘അമ്മു’ എന്ന ചിത്രത്തിലും സുപ്രധാന വേഷം അവതരിപ്പിച്ചു. മണിരത്നം ഉൾപ്പെടെയുള്ള പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതോടെ ആരാധകരോടൊപ്പം താരമൂല്യവും വർദ്ധിച്ചു. ത​ഗ് ലൈഫിൽ കമൽ ഹാസനൊപ്പമാണ് ഐശ്വര്യ അഭിനയിക്കുന്നത്.

ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’. ‘വരത്തൻ’നിൽ ഐശ്വര്യയുടെ വില്ലനായാണ് ഷറഫുദ്ദീൻ എത്തിയതെങ്കിൽ ‘ഹലോ മമ്മി’യിൽ നായകനായാണ് എത്തുന്നത്. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രം തിയറ്ററുകളിൽ ഓളം കൊള്ളിക്കുമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ കേരളാവിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ചിത്രത്തിലെ ആദ്യഗാനം ‘റെഡിയാ മാരൻ’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നത്. മൂ.രിയുടെതാണ് വരികൾ.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പിആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

3 hours ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

12 hours ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

12 hours ago

നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…

2 days ago

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…

3 days ago

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…

3 days ago

This website uses cookies.