ഷറഫുദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ നാളെ മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക്. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് പുറത്ത്. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ്. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്ന ചിത്രത്തിൽ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രവീൺ കുമാർ, ചിത്രസംയോജനം ചെയ്തിരിക്കുന്നത് ചമൻ ചാക്കോ എന്നിവരാണ്. ഗാനരചന- മു. രി, സുഹൈൽ കോയ. വരത്തൻ എന്ന ചിത്രത്തിന് ശേഷം ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. ഇതിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.
ഡിസംബർ ഒന്നിന് രാവിലെയാണ് മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ…
ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ്- ഷാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. 1000 ബേബീസ് എന്ന സൂപ്പർഹിറ്റ്…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ ഈ കഴിഞ്ഞ നവംബർ 29 നാണു ആഗോള തലത്തിൽ റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഡിസംബർ 25 നു ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ…
എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ എന്ന ചിത്രത്തിന്റെ റീ റിലീസ് നവംബർ ഇരുപത്തിയൊൻപതിനാണ് ഉണ്ടായത്. വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക്…
This website uses cookies.